കേരളം

'തോമസ് ഐസക് കേരളം കണ്ട വലിയ കള്ളന്‍';  ധനമന്ത്രി രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്താക്കിയ ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ വഴി നിയമസഭയുടെ മേശപ്പുറത്ത് വെക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്.  ആ റിപ്പോര്‍ട്ട് പൊളിച്ചുനോക്കി തോമസ് ഐസക് തന്റെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ചേര്‍ത്തിക്കൊടുത്തിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

ചട്ടലംഘനം നടത്തിയ മന്ത്രി അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ല. ധനമന്ത്രി രാജി വെക്കണം. രാജി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രി പച്ചക്കളളം പറയുകയാണ്. കേരളം കണ്ട ഏറ്റവും വലിയ കള്ളനാണ് തോമസ് ഐസക് എന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ വികസനപദ്ധതികളുടെ കാര്യത്തില്‍ കാലാകാലങ്ങളായുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. തോന്നിയ പോലെ കാര്യങ്ങള്‍ സ്വീകരിക്കുകയാണ്. നിലവിലുള്ള വ്യവസ്ഥകള്‍ ലംഘിക്കാന്‍ ധനമന്ത്രിക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഒരു നടപടിക്രമവും പാലിക്കാതെയാണ് വികസനത്തിന്റെ പേരില്‍ വിദേശപണം സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ