കേരളം

തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ ഒഴിവുകള്‍; അവസാന തീയതി ഡിസംബര്‍ രണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് ​: കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന് കീഴില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നാണ് ഡയറക്ട ഏജന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഇതിന് പുറമേ 65 വയസ്സില്‍ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ  ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നുണ്ട്. ഏജന്‍സി അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. 

അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ബയോ ഡാറ്റ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം postdirect.clt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ നേരിട്ടു അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എസ്സി/കെവിപി ആയി 5,000 രൂപയുടെ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കണം. അവസാന തീയതി ഡിസംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2386166, 7907420624.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ