കേരളം

നിര്‍മ്മാണത്തിലിക്കെ തകര്‍ന്ന തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മ്മാണ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നിര്‍മ്മാണത്തിലിക്കെ തകര്‍ന്ന തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ദേശീയപാത അതോറിറ്റിയുടെ നിര്‍മാണങ്ങളില്‍ കമ്പനികളെ ഉള്‍പ്പെടുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

ജി.എച്ച്.വി ഇന്ത്യ, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്കേര്‍പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന്  കേന്ദ്ര  ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കെ മുരളീധരന്‍ എംപിയെ അറിയിച്ചു.  

പദ്ധതിയുടെ ടീം ലീഡറെയും സ്ട്രകിച്ചറല്‍ എഞ്ചീനീയറെയും രണ്ട് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. പ്രോജക്ട്  മാനേജറെ നീക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് പാലത്തിനായി വാര്‍ത്ത നാല് സ്സാബുകള്‍ തകര്‍ന്ന് പുഴയില്‍ വീണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി