കേരളം

പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക നീക്കം ; വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ രാവിലെ തന്നെ വിജിലന്‍സ് സംഘം എത്തി. മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്യാനാണ് മുന്‍മന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന.

എന്നാല്‍ വീട്ടില്‍ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭാര്യ അറിയിച്ചു. നേരത്തെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നുതവണ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ഇതിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതെന്ന് അന്നത്തെ പൊതുമാരമത്ത് സെക്രട്ടറിയായ ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇത് താന്‍ മാത്രം എടുത്ത തീരുമാനമല്ലെന്നും സൂരജ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു