കേരളം

സ്വപ്‌നയുടെ ശബ്ദരേഖ; കേസെടുക്കാന്‍ പൊലീസ് നിയമോപദേശം തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ജയിലില്‍ നിന്നുള്ള ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് പൊലീസ് എ ജിയോട് നിയമോപദേശം തേടി. ശബ്ദരേഖ തന്റേതാണെന്ന് സ്വപ്‌ന സുരേഷ് സമ്മതിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി എ ജിയോട് നിയമോപദേശം തേടിയത്. ശബ്ദ രേഖ പുറത്തുവന്നതില്‍ കേസെടുക്കണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശബ്ദരേഖ വ്യാജമല്ലാത്തതിനാല്‍ കുറ്റകൃത്യമായി കണക്കാക്കാനാകുമോ എന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. 

സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ്പോര്‍ട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് പോലീസ്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു സ്വപ്നയുടെ പേരില്‍വന്ന ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞതായും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം