കേരളം

ഓര്‍ത്തുവയ്ക്കുക, ബാലറ്റ് മൂന്നു നിറത്തില്‍; ഗ്രാമ പഞ്ചായത്തില്‍ വെള്ള, ബ്ലോക്കില്‍ പിങ്ക്, ജില്ലയില്‍ നീല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്  യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക്    വെള്ളയും ബ്ലോക്കുകളില്‍ പിങ്കും ജില്ലാ പഞ്ചായത്തുകളില്‍ ആകാശ നീല(സ്‌കൈ ബ്ലൂ)യുമാണ് നിശ്ചയിച്ചിരിക്കുന്ന നിറങ്ങള്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വെള്ള നിറമാണ് ഉപയോഗിക്കുക.  

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നവംബര്‍ 18 വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകള്‍. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612  ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 1,902 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ 18ന് വൈകിട്ട് ആറുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ കണക്കാണിത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) അഞ്ച് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 19) അവസാനിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (നവംബര്‍ 20) നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍