കേരളം

സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വിട്ടത് മുഖ്യമന്ത്രിയാണോ എന്നത് അന്വേഷിക്കണം; വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്വപ്‌നയുടെ ശബ്ദരേഖ സിപിഎമ്മിന്റെ നാടകമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്നത് അന്വേഷിക്കണം. അദ്ദേഹത്തിന്റെ ഓഫീസിലെ തിരക്കഥ പ്രകാരമാണ് നീക്കമെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തെളിവുകളാണ് സ്വര്‍ണക്കടത്ത് അന്വേഷണത്തെ നയിക്കുന്നത്. ലഭിക്കുന്ന തെളിവുകളാകും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക്  എത്തിക്കുക. അങ്ങനെ വന്നാല്‍  അന്വേഷണം മുഖ്യമന്ത്രിയിലും എത്തും, അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വേട്ടയാടുന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. കള്ളപ്പണത്തിനെതിരെ വ്യാപക അന്വേഷണമാണ് കേരളത്തില്‍ നടക്കുന്നത്. സിപിഎം നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിക്ക് പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു