കേരളം

ആലപ്പുഴയിൽ കോൺ​ഗ്രസ് നേതാക്കൾക്ക് കൂട്ടത്തോടെ കോവിഡ്; വിഷ്ണുനാഥിനും ലിജുവിനും അടക്കം വൈറസ് ബാധ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്കു കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി സി വിഷ്ണുനാഥ്, ഡിസിസി അധ്യക്ഷൻ എം ലിജു, കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, എംഎൽഎ ഷാനിമോൾ ഉസ്മാൻ എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ യുഡിഎഫ് ജില്ലാ ചെയർമാൻ അടക്കമുള്ളവർ ക്വാറന്റീനിലാണ്. 

ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. പിന്നാലെ മറ്റുനേതാക്കളുടെയും പരിശോധനാഫലം പുറത്തുവന്നു. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനദിനമായ ഇന്നലെയാണ് കോവിഡ്‌ഫലം പുറത്തുവന്നത്. യുഡിഎഫ് ജില്ലാ ചെയർമാൻ സി കെ ഷാജിമോഹൻ, സി ആർ  ജയപ്രകാശ്, എം മുരളി എന്നിവർ ക്വാറന്റീനിലാണ്.

സ്ഥാനാർഥി തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകളിൽ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. സീറ്റുവിഭജനം, സ്ഥാനാർഥി നിർണയം തുടങ്ങിയ കാര്യങ്ങളിൽ ഇനിയും തീരുമാനമാകാത്ത ഇടങ്ങളിൽ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നൽകാൻ നിർദേശിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത