കേരളം

ടിഎൻ പ്രതാപൻ എംപിക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കോൺ​ഗ്രസ് നേതാവും എംപിയുമായി ടിഎൻ പ്രതാപന് കോവിഡ് സ്ഥിരീകരിച്ചു.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ല ആരോഗ്യ വകുപ്പിന്റെ ​നിർദ്ദേശത്തെത്തുടർന്ന് വെള്ളിയാഴ്ച തൃശൂർ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയെങ്കിലും ആർ.ടി-പി.സി.ആർ പരിശോധനയിൽ പോസിറ്റീവായി.

ശനിയാഴ്ച മുതൽ യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് എം.പി പറഞ്ഞു. ഇനി 10 ദിവസം വീട്ടു ചികിത്സയിൽ കഴിയും കുടുംബാംഗങ്ങളും ഡ്രൈവറും ക്വാറൻ്റീനിലായി. കഴിഞ്ഞ ദിവസങ്ങളിൽ താനു മായി ഇടപഴകിയവർ ഉടൻ പരിശോധനക്ക് വിധേയരാകണമെന്ന് എം.പി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം