കേരളം

'എതിരുകള്‍ ഇല്ലാതാക്കുന്നതിന്റെ പേര് കമ്മ്യൂണിസം'; കുറിപ്പുമായി വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞതോടെ കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ് എന്ന തലക്കെട്ടോടെ സിപിഎം നേതാവ് പി ജയരാജന്‍ സമൂഹമാധ്യമങ്ങളില്‍ പോസറ്റ് ഇട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ത്രിപുരയിലെ ഇപ്പോഴത്തെ എതിരില്ലാത്ത ബിജെപി വിജയം ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികളെയും കടന്നാക്രമിച്ച് രംഗത്തെത്തുകയാണ് വി.ടി ബല്‍റാം. 

ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും ബിജെപിക്ക് എതിരില്ല എന്ന വാര്‍ത്തയുടെ തലക്കെട്ടാണ് ജയരാജന്റെ പോസ്റ്റിനൊപ്പം ബല്‍റാം പങ്കുവച്ചത്.'എതിരില്ലാത്തതല്ല, എതിരില്ലാതാക്കുന്നതാണ്. എതിര്‍ത്താല്‍ അരിഞ്ഞില്ലാതാക്കുന്നതാണ്.എതിരുകള്‍ ഉണ്ടാകുന്നതിന്റെ പേര് ജനാധിപത്യം. എതിരുകള്‍ ഇല്ലാതാക്കുന്നതിന്റെ പേര് കമ്മ്യൂണിസം, ഫാഷിസം.ഇങ്ങനെ പതിറ്റാണ്ടുകളോളം എതിരില്ലാതാക്കിയ ഇടങ്ങളാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നത്. അവിടങ്ങളിലാണ് ഒരു ഫാഷിസത്തിന്റെ എതിര് മറ്റൊരു ഫാഷിസമാവുന്നത്.' ബല്‍റാം കുറിച്ചു.

ബല്‍റാമിന്റെ കുറിപ്പ്

എതിരില്ലാത്തതല്ല, എതിരില്ലാതാക്കുന്നതാണ്.
എതിര്‍ത്താല്‍ അരിഞ്ഞില്ലാതാക്കുന്നതാണ്. 
എതിരുകള്‍ ഉണ്ടാകുന്നതിന്റെ പേര് ജനാധിപത്യം.
എതിരുകള്‍ ഇല്ലാതാക്കുന്നതിന്റെ പേര് കമ്മ്യൂണിസം, ഫാഷിസം.
ഇങ്ങനെ പതിറ്റാണ്ടുകളോളം എതിരില്ലാതാക്കിയ ഇടങ്ങളാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നത്. 
അവിടങ്ങളിലാണ് ഒരു ഫാഷിസത്തിന്റെ എതിര് മറ്റൊരു ഫാഷിസമാവുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ