കേരളം

കൊട്ടാരക്കരയിൽ സമയം കഴിഞ്ഞിട്ടും മദ്യ വിൽപ്പന; ബാറിൽ പൊലീസ് റെയ്‍ഡ്; അഞ്ച് ജീവനക്കാർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടാരക്കരയിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ബാറിൽ പൊലീസ് റെയ്‍ഡ്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാർ അറസ്റ്റിലായി. അനധികൃത വിൽപ്പനയിലൂടെ നേടിയ ഒന്നര ലക്ഷത്തിലധികം രൂപയും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

കൊട്ടാരക്കര അമ്പലക്കര റീജൻസിയിലായിരുന്നു പൊലീസ് പരിശോധന. മദ്യ വിൽപ്പനയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുളള സമയ പരിധിക്ക് ശേഷവും ഇവിടെ മദ്യ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൊല്ലം റൂറൽ എസ്പിയുടെ നിർദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അനധികൃത വിൽപ്പനയ്ക്കായി ബാറിൽ സൂക്ഷിച്ചിരുന്ന 98 കുപ്പി വിദേശ മദ്യം പൊലീസ് പിടിച്ചെടുത്തു. അനധികൃത വിൽപ്പനയിലൂടെ കിട്ടിയ 1,59,000 രൂപയും പിടിച്ചെടുത്തു. റെയ്‍ഡ് നടക്കുന്ന സമയത്ത് ബാറിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർ നടപടികൾക്കായി കേസ് പൊലീസ് എക്സൈസിന് കൈമാറും. കൊട്ടാരക്കര മേഖലയിൽ സർക്കാർ നിശ്ചയിച്ച പ്രവർത്തന സമയത്തിനു ശേഷവും ബാറുകൾ പ്രവർത്തിക്കുന്നെന്ന പരാതികൾ വ്യാപകമായിട്ടും എക്സൈസ് നടപടിയെടുക്കുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി