കേരളം

ഗ്യാസ് സിലിന്‍ഡര്‍ കണക്ട് ചെയ്യുന്നതിനിടെ തീപിടിത്തം; വീട് കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരം ആശാരിപറമ്പ് റോഡില്‍ ദേവി വിലാസത്തില്‍ സുരേഷിന്റെ വീടാണ് കത്തിയത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സുരേഷിന് പൊള്ളലേറ്റു. സുരേഷിന്റെ മകളേയും കുഞ്ഞിനേയും ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയത് രക്ഷയായി. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.

ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, അലമാരി, കട്ടില്‍, മേശ എന്നിവയാണ് കത്തിനശിച്ചത്. ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആലുവയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ദുരന്തം ഒഴിവാക്കാനായത്. തീ അണയ്ക്കുന്നതിനിടെ പരിക്കേറ്റ സുരേഷിനെ ഫയര്‍ഫോഴ്സ് ആശുപത്രിയിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'