കേരളം

കോവിഡ് തരംഗത്തിന്റെ ഉറവിടമായി ഹോട്ടലുകള്‍ മാറരുത്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകള്‍ തിങ്ങിനിറയാന്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വഴിയോര കടകള്‍ക്കു മുന്‍പില്‍ കൂട്ടംകൂടുന്നതും അനുവദിക്കാന്‍ കഴിയില്ല. ജനസംഖ്യ കണക്കിലെടുത്താല്‍ അതിനനുസരിച്ച് കൂടുതല്‍ ഭക്ഷണശാലകളുള്ള സ്ഥലമാണു കേരളം. കോവിഡ് തരംഗത്തിന്റെ ഉറവിടമായി ഭക്ഷണശാലകള്‍ മാറുമെന്നാണു വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ജാഗ്രതയോടെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കണം. ജാഗ്രതയോടെ വേണം ഹോട്ടലുകള്‍ സന്ദര്‍ശിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി