കേരളം

പൊലീസ് നിയമഭേ​ദ​ഗതി പിൻവലിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ ; വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വിവാദമായ പൊലീസ് ആക്ട് പിൻവലിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് ആക്ടിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ പരി​ഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോർട്ട് നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി. 

പൊലീസ് നിയമഭേ​ദ​ഗതി സർക്കാർ പിൻവലിച്ചു. ഇതിനായുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് പരി​ഗണിച്ചപ്പോൾ 118 എ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 

ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ തുടങ്ങിയ പ്രതിപക്ഷ നേതാക്കളാണ് പൊലീസ് നിയമഭേദ​ഗതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് കോടതി വീണ്ടും പരി​ഗണിക്കും. ഇന്നലെ വൈകീട്ട് ചേർന്ന അടിയന്തര മന്ത്രിസഭായോ​ഗമാണ് വിവാദമായ പൊലീസ് ഭേദ​ഗതി ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത