കേരളം

യുഎഇയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്


അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

വെള്ളിയാഴ്‍ച പുലർച്ചെ നാല് മണിയോടെ അബുദാബി-അൽഐൻ റോഡിന് സമാന്തരമായുള്ള റോഡിൽ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്‍ടമാവുകയും റോഡിരികിലെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. അപകടത്തിൽപെട്ട രണ്ടാമത്തെ കാറിന്റെ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കാറിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റാഷിദ് സെയിൽസ്മാനായും, റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും  ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു