കേരളം

തിരുവനന്തപുരത്ത് ഇന്നും ആയിരം കടന്ന് കോവിഡ് രോ​ഗികൾ; മലപ്പുറം, കോഴിക്കോട്, എറണാകുളം 900ത്തിന് മുകളിൽ; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം ഇന്നും ആയിരം കടന്നു. ഇന്ന് 1049 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ രോ​ഗികളുടെ എണ്ണം 900ത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 7834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് കണ്ടെത്തിയത്. 

മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂർ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂർ 423, കോട്ടയം 342, പത്തനംതിട്ട 296, കാസർക്കോട് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 187 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6850 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരം 836, മലപ്പുറം 903, കോഴിക്കോട് 900, എറണാകുളം 759, തൃശൂർ 771, ആലപ്പുഴ 607, കൊല്ലം 531, പാലക്കാട് 342, കണ്ണൂർ 325, കോട്ടയം 333, പത്തനംതിട്ട 178, കാസർഗോഡ് 236, ഇടുക്കി 63, വയനാട് 66 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര