കേരളം

രോ​ഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് മന്ത്രി; അനിശ്ചിതകാല സമരത്തിന് ഡോക്ടർമാർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബാധിതനായി കിടപ്പുരോ​ഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി എടുത്തതിനെതിരെ ഡോക്ടർമാരും നഴ്സുമാരും പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടരും. സസ്പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ആരോ​ഗ്യമന്ത്രി ഉറച്ചു നിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോവാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജീവനക്കാർ തീരുമാനിച്ചത്. 

ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാർ. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ആണ് തീരുമാനം. കെജിഎംസിടിഎ നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് റിലെ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാർ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കും. സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരുമായി മന്ത്രി ചർച്ച നടത്തിയത്. സസ്പെൻഷൻ പിൻവലിക്കണം എന്ന സമരക്കാരുടെ ആവശ്യം മന്ത്രി അം​ഗീകരിച്ചില്ല. 

കിടപ്പുരോ​ഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേരാണ് സസ്‌പെന്‍ഷനിലായത്. കോവിഡിന്റെ അടക്കം ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ ലീന കുഞ്ചന്‍, രജനി കെവി എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍