കേരളം

ഓഫീസ് ജീവനക്കാരന് കോവിഡ്; മുല്ലപ്പള്ളി ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നീരിക്ഷണത്തില്‍. ഇന്നാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകാനുള്ള മുല്ലപ്പള്ളിയുടെ തീരുമാനം.

തിരുവനന്തപുരം നഗരസഭയിലെ 7 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരകീരിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിനും കുടുംബാംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി.ബാബുവിന് രണ്ടാംവട്ടവും രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ