കേരളം

കൊച്ചിയില്‍ നാവികസേന ഗ്ലൈഡര്‍ തകര്‍ന്ന് അപകടം; രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നാവികസേന ഗ്ലൈഡര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. 

രാജീവ് ത്സാ(39), സുനില്‍ കുമാര്‍(29) എന്നിവരാണ് മരിച്ചത്. തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തായാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നേവി സമിതിയെ നിയോഗിച്ചു. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോവുമ്പോഴാണ് അപകടമുണ്ടായത്. 

പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമായ ഗ്ലൈഡറില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുക. പാലത്തിന്റെ സമീപമുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് ഗ്ലൈഡര്‍ തകര്‍ന്ന് വീഴുകയായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ