കേരളം

പെരിയ ഇരട്ടക്കൊലപാതകം; ഡിജിപിക്ക് എതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപി  ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐയ്ക്ക് കൈമാറിയിട്ടും കേസ് ഡയറി കൈമാറാത്ത നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചാണ് പരിഗണിക്കുന്നത്.

കേസ് ഡയറി 24 മണിക്കൂറിനകം കൈമാറാന്‍ ഉത്തരവിടണമെന്ന് സിബിഐ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസിലെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണത്തിന് രേഖകള്‍ കിട്ടിയിട്ടില്ലെന്ന കാര്യം സിബിഐ കോടതിയെ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍