കേരളം

നിരോധനാജ്ഞ ലംഘനം; ഇന്ന് അറസ്റ്റിലായത് 321പേര്‍; കോവിഡ് നിയന്ത്രണ ലംഘനങ്ങളില്‍ ഇന്നുമാത്രം എടുത്തത് 2129 കേസുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 81 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 321പേര്‍ അറസറ്റിലായി. 

തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി ഒന്ന്, കൊല്ലം റൂറല്‍ ആറ്, ആലപ്പുഴ 12, കോട്ടയം നാല്, ഇടുക്കി പത്ത്, എറണാകുളം റൂറല്‍ ഒന്‍പത്, തൃശൂര്‍ സിറ്റി അഞ്ച്, തൃശൂര്‍ റൂറല്‍ അഞ്ച്, പാലക്കാട് 13, മലപ്പുറം 13, കോഴിക്കോട് റൂറല്‍ മൂന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.  കൊല്ലം സിറ്റി ഏഴ്, കൊല്ലം റൂറല്‍ എട്ട്, ആലപ്പുഴ 48, കോട്ടയം 14,  ഇടുക്കി ഏഴ്, എറണാകുളം റൂറല്‍ 20, തൃശ്ശൂര്‍ സിറ്റി 60, തൃശൂര്‍ റൂറല്‍ 17, പാലക്കാട് 71, മലപ്പുറം 69 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2129 പേര്‍ക്കെതിരെ  കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1032 പേരാണ്. 49 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6854 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈ ലംഘിച്ചതിന് ഒമ്പത് കേസുകളും രജിസ്റ്റര്‍ ചെയ്തു.
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ