കേരളം

പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാ  രവിവര്‍മ പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിത്ര, ശില്‍പകലാ രംഗത്ത്  വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ  രവിവര്‍മ പുരസ്‌കാരത്തിന്  പാരീസ് വിശ്വനാഥന്‍, ബി. ഡി. ദത്തന്‍ എന്നിവര്‍ അര്‍ഹരായി. മൂന്ന്  ലക്ഷം  രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2018 ലെ രാജാ  രവിവര്‍മ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നല്‍കുന്നത്.  2019 ലെ രാജാ  രവിവര്‍മ പുരസ്‌കാരം  ബി. ഡി ദത്തനാണ്.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍  നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി  റാണി ജോര്‍ജ്, കലാരംഗത്തെ പ്രശസ്തരായ  കെ. കെ. മാരാര്‍, പ്രൊഫ. അജയകുമാര്‍, അനില ജേക്കബ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ