കേരളം

11 പുതിയ ഹോട്സ്‌പോട്ടുകൾ; 38 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 694

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്സ്‌പോട്ടുകൾ. 38 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ച്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ