കേരളം

വൈറസ് ബാധിച്ചത് 111 കോവിഡ് പോരാളികളെ; ആരോഗ്യ പ്രവര്‍ത്തകരിലെ രോ​ഗബാധ റെക്കോർഡിൽ.  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ ജില്ലകളിലായി ഇന്ന് 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിൽ 22 വീതം ആരോ​ഗ്യപ്രവർത്തകർക്കാണ് വൈറസ് ബാധിച്ചത്. എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്നലെ 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം(15) ജില്ലയിലാണ് ഇന്നലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായത്. ബുധനാഴ്ച 98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം കണ്ടെത്തി. ചൊവ്വാഴ്ച്ചയും 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ച 9250 പേരിൽ  8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ