കേരളം

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദ്‌ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദ്‌ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വാശ്രയ പ്രവേശന മേൽനോട്ട സമിതി മുൻ അധ്യക്ഷനാണ്. 

ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷൻ അധ്യക്ഷനായിരുന്നു. കണ്ണൂർ പിണറായി സ്വദേശിയാണ്. 1992 മേയ് 25ന് ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി നിയമിതനായി. 2000 ൽ വിരമിച്ചു.

2000 മുതൽ ഒരുവർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഥമ ഓംബുഡ്സ്മാൻ ചെയർമാനായി. 2006 മുതൽ 2013വരെ സ്വാശ്രയ പ്രഫഷനൽ കോളജ് ഫീ റഗുലേറ്ററി കമ്മിറ്റി, സ്വാശ്രയ പ്രഫഷനൽ കോളജ് പ്രവേശന സൂപ്പർവൈസറി കമ്മിറ്റി എന്നിവയുടെ അധ്യക്ഷനായിരുന്നു. 

കേരള ഹൈക്കോടതി മുന്‍ ജഡ്ജി പി എ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു