കേരളം

അന്തിക്കാട് കൊലപാതകം; നിധില്‍ ബിജെപി പ്രവര്‍ത്തകന്‍; മന്ത്രി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: തൃശൂര്‍ അന്തിക്കാട്ടില്‍ കൊലപാതകക്കേസ് പ്രതി നിധിലിനെ വെട്ടിക്കൊന്നതിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലപാതകത്തില്‍ മന്ത്രി എ സി മൊയ്തീനും പങ്കുണ്ടെന്നും സിപിഎം ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

'ഉന്നത ഗൂഢാലോചന ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കൊലപാതകത്തിന് പിന്നിലെ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പങ്കാളിത്തം അന്വേഷിക്കണം. പ്രത്യേകിച്ച് മന്ത്രി എ സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ്. മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് അദ്ദേഹം തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കാലം ഉണ്ടാക്കിയത്'- സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട നിധിന്‍ ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധിലിനെയാണ് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍.കഴിഞ്ഞ ജൂലൈയിലാണ് താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 

കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് കാറിലെത്തിയ സംഘം, നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറില്‍ വണ്ടി ഇടിപ്പിച്ച് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിധില്‍ മരിച്ചു. ആദര്‍ശ് കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്