കേരളം

കണ്ണൂരില്‍ 7 മാസം ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു; കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; വെന്റിലേറ്ററില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ ആണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിരോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്നാണു പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ സിസേറിയന്‍ നടത്തി. എന്നാല്‍ സമീറ മരിച്ചു. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്