കേരളം

പമ്പ സ്നാനം ഷവറിൽ, ത്രിവേണിയിൽ സംവിധാനമൊരുക്കും 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിൽ തുലാമാസപൂജയ്ക്ക് ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സ്നാനത്തിനായി പമ്പ ത്രിവേണിയിൽ സൗകര്യമൊരുക്കും. 20 ഷവർ സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരെ പമ്പാ നദിയിൽ സ്നാനം ചെയ്യാൻ അനുവദിക്കില്ല.

തുലാമാസപൂജയ്ക്ക് ഒരുദിവസം 250 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. തീർഥാടകർക്ക് ഷവറും മറ്റ് സൗകര്യങ്ങളും ഒരുക്കുന്ന പമ്പയിലെ സ്ഥലം തിരുവല്ല സബ് കളക്ടർ ചേതൻകുമാർ മീണ സന്ദർശിച്ച് ക്രമീകരണങ്ങൾ നിശ്ചയിച്ചു. 

സ്‌നാനം കഴിഞ്ഞുള്ള മലിനജലം ടാങ്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ചുമതല ദേവസ്വം ബോർഡിനാണ്. പൈപ്പ് കണക്ഷൻ വാട്ടർ അതോറിറ്റി നൽകും. സാനിറ്റെസേഷൻ സൗകര്യം ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കും. പ്രവർത്തനങ്ങളുടെ മേൽനോട്ടം റവന്യു വകുപ്പ് നിർവഹിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍