കേരളം

മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടി; സീരിയൽ നടൻ അറസ്റ്റിൽ, നിരവധി കേസുകളിലെ പ്രതി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; മുക്കുപണ്ടം പണയംവച്ച് സംസ്ഥാനത്തെ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സീരിയൽ താരം അറസ്റ്റിൽ. മുള്ളൂർക്കര ആറ്റൂർ പാറപ്പുറം പൈവളപ്പിൽ മുഹമ്മദ് ഫാസിലാണു (25) പിടിയിലായത്. വടക്കാഞ്ചേരിയിലെ 7 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്റെ കയ്യിൽ അകപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 

വടക്കാഞ്ചേരി തട്ടിപ്പു കേസിന്റെ അന്വേഷണത്തിനിടെ ചാവക്കാട് തിരുവത്രയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്നു പൊലീസിന് വിവരം കിട്ടി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാൾ പിടിയിലാവുകയായിരുന്നു. ടിവി സീരിയലുകളിലെയും ആൽബങ്ങളിലെയും അഭിനേതാവായ മുഹമ്മദ് ഫാസിൽ ഒറ്റപ്പാലം സ്റ്റേഷനുകളിൽ എടിഎം കവർച്ച കേസുകളിലും വഞ്ചന കേസുകളിലും പ്രതിയാണ്. 

മംഗലാപുരത്ത് ഹൈവേയിൽ കവർച്ച നടത്തിയ സംഭവത്തിലും വിവിധ സ്റ്റേഷനുകളിൽ വാഹനങ്ങൾ വാടകയ്ക്കെടുത്തു പണയം വച്ചു  തട്ടിപ്പു നടത്തിയ സംഭവങ്ങളിലും ഇയാൾ പ്രതിയാണെന്നു പൊലീസ് വിശദീകരിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ