കേരളം

അതിതീവ്ര ന്യൂനമര്‍ദം ഇന്ന് കരകടക്കും, 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതോടെ സംസ്ഥാനത്തെ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ കര കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥക്ക് സാധ്യതയുള്ളതില്‍ മത്സ്യബന്ധനത്തിന് പോവരുത്. 

ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. ചൊവ്വാഴ്ച രാത്രിയോടെ ആന്ധ്രയിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായാണ് ന്യൂനമര്‍ദം കരയിലേക്ക് പ്രവേശിക്കുക. ഇതേ തുടര്‍ന്നാണ് ആന്ധ്ര, കേരള, കര്‍ണാടക, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

14 വരെ വടക്കന്‍ ജില്ലകളില്‍ മഴ തുടരും. അറബിക്കടലില്‍ ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് 15ാം തിയതിയോടെ പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍