കേരളം

കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കടല്‍ തീരത്ത്, ആത്മഹത്യ പിതാവിന്റെ മദ്യപാനത്തില്‍ മനംനൊന്ത്‌

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി. തളിക്കുളം തമ്പാന്‍ കടവ് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദന(15)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

തളിക്കുളം സ്‌നേഹതീരം പാര്‍ക്കിന് സമീപത്തെ കടല്‍ഭിത്തിക്ക് ഇടയില്‍ നിന്നാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും നന്ദനയെ കാണാതാവുകയായിരുന്നു. 

ആഭരണങ്ങള്‍ മുഴുവന്‍ അഴിച്ചുവെച്ചാണ് നന്ദന വീട്ടില്‍ നിന്ന് പോയത്. പിതാവിന്റെ മദ്യപാനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്ന് എഴുതി വെച്ച കുറിപ്പ് ഡയറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍