കേരളം

പൊന്നാനിയില്‍ ഉയരുന്നത് ഹൗറ മോഡല്‍ കടല്‍പ്പാലം, ചെലവ് 289 കോടി 

സമകാലിക മലയാളം ഡെസ്ക്

പൊന്നാനി: പടിഞ്ഞാറെ കരയേയും പൊന്നാനിയേയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതോടെ ഉയരുക ഹൗറ മോഡല്‍ തൂക്കുപാലം. 289 കോടി രൂപയാണ് ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ പാലത്തിനായി അനുവദിച്ചത്. 

തിരുവനന്തപുരം-കാസര്‍കോട് തീരദേശ ഇടനാഴിയുടെ ഭാഗമായാണ് പൊന്നാനിയേയും പടിഞ്ഞാറേ കരയേയും ബന്ധിപ്പിക്കുന്ന തൂക്കു പാലം വരുന്നത്. ഭാരത പുഴ അറബി കടലില്‍ ചേരുന്ന പൊന്നാനി അഴിമുഖത്തിന് കുറുകെ, ഒരു കീലോമീറ്ററോളം നീളത്തില്‍ വരുന്ന കടല്‍പ്പാലമാണ് നിര്‍മിക്കുന്നത്. 

തലപ്പാടി-ഇടപ്പള്ളി എന്‍എച്ച്66ലെ ഭാഗങ്ങള്‍ കൂടി ചേര്‍ത്ത് അന്തര്‍ദേശിയ നിലവാരത്തില്‍ 650 കിലോമീറ്ററിലായി നിര്‍മിക്കുന്ന കോസ്റ്റര്‍ കോറിഡോറിലെ നാഴിക കല്ലാവും പൊന്നാനിയിലെ ഹൗറ മോഡല്‍ തൂക്കു പാലം എന്നാണ് കണക്കാക്കുന്നത്. 

കര്‍മ പുഴയോര പാതയില്‍ നിന്ന് കനോലി കനാലിന് കുറുകെയുള്ള പാലം കയറി ഹാര്‍ബര്‍ വഴി പുതിയ പാലത്തിലേക്ക് കയറാനാവും. കടലിനോട് അഭിമുഖമായ രീതിയില്‍ വാക് വേയും, സഞ്ചാരികള്‍ക്ക് ഇരിപ്പിടവും ഒരുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍