കേരളം

രണ്ടില പുറത്ത്; ബാക്ഗ്രൗണ്ടില്‍ ചുവപ്പടിച്ചു; നിലപാട് പ്രഖ്യാപനത്തിന് മുന്‍പ് പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി കേരള കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഇനി ഇടതു പാളയത്തിലേക്ക് എന്ന സൂചന നല്‍കി പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. രണ്ടില ചിഹ്നമുണ്ടായിരുന്ന ബോര്‍ഡ് മാറ്റി കെ എം മാണിയുടെ മാത്രം ചിത്രമുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. ചുവപ്പ് പെയിന്റാണ് ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. ജോസ് പക്ഷത്തിന്റെ നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ആസ്ഥാനത്ത് ബോര്‍ഡ് മാറ്റിയിരിക്കുന്നത്. 

ഇടതു സഹകരണവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയത്ത് അഞ്ച് സീറ്റുകളുടെ കാര്യത്തില്‍  ഇടതുപക്ഷവുമായി പാര്‍ട്ടി ധാരണയിലെത്തി എന്നാണ് വിവരം. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരണം സംബന്ധിച്ച് കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയായതായും വാര്‍ത്തകളുണ്ട്. ജോസ് കെ മാണിയെ സഹകരിപ്പിക്കുന്നതിലുള്ള എതിര്‍പ്പ് സിപിഐയില്‍ മയപ്പെട്ടതായും സൂചനയുണ്ട്. അതേസമയം പാല വിട്ടുകൊടുക്കേണ്ടി വന്നേക്കാമെന്ന ആശങ്കയുള്ളതിനാല്‍ എന്‍സിപി ജോസിന്റെ വരവിനെ എതിര്‍ക്കുകയാണ്. പാല ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പന്‍ എംഎല്‍എ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ