കേരളം

കവിയും ഗാനരചയിതാവുമായ രവീന്ദ്രന്‍ ചെന്നിലോട് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായ രവീന്ദ്രന്‍ ചെന്നിലോട് അന്തരിച്ചു. 68 വയസ്സായിരുന്നു. ഏറെക്കാലമായ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

33 വർഷമായി ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപകനായിരുന്നു. 2012 ൽ പ്രോഗ്രാം എക്‌സിക്യൂട്ടിവായി വിരമിച്ചു.

ആകാശവാണിയില്‍ ഏറെ ശ്രദ്ധേയമായ യുവവാണി എന്ന പരിപാടിയുടെ സംഘാടകനായിരുന്നു ഏറെക്കാലം. പ്രക്ഷേപണ രംഗത്തെ മികവിന് ആറുതവണ പുരസ്‌കാരം ലഭിച്ചു. 

നാടകം, ഡോക്യുമെന്ററി, വയലും വീടും, നാടന്‍ പാട്ടുകള്‍ തുടങ്ങി റേഡിയോയിലെ ഒട്ടുമിക്ക പരിപാടികളും രവീന്ദ്രന്‍ ചെന്നിലോട് കൈകാര്യം ചെയ്തിട്ടുണ്ട്. 

ആകാശവാണിക്കു വേണ്ടി നിരവധി ലളിതഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പണ്ടേ തുറന്നിട്ട ജാലകം ആണ് മുഖ്യ കവിതാ സമാഹാരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍