കേരളം

'മാസ് ഡ്രൈവിങ്'- ബൈക്കുകാരന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവർക്ക് കൈയടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഴക്കാലത്ത് റോഡപകടങ്ങൾ വർധിക്കുന്ന സമയമാണ്. എത്ര ശ്രദ്ധയുണ്ടെങ്കിലും റോഡിലെ വഴുക്കലിൽപ്പെട്ട് വാഹനങ്ങൾ തെന്നി വീഴുന്നതടക്കമുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. 

റോഡിൽ ഒരു ബൈക്ക് വീണതും ബൈക്കുകാരന്റെ ജീവൻ രക്ഷിക്കാൻ പിന്നിലുണ്ടായിരുന്ന ബസിന്റെ ഡ്രൈവർ കാണിച്ച ധീരതയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. കോതമംഗലത്തിന് സമീപം പോത്താനിക്കാട് എന്ന സ്ഥലത്താണ് അപകടം നടന്നത്. 

നനഞ്ഞ് കിടക്കുന്ന റോഡിലൂടെ വരുന്ന ബൈക്ക് തെന്നി റോഡിലേക്ക് മറിയുന്നതും ഇത് ഓടിച്ചിരുന്നയാൾ നിലത്ത് വീഴുന്നതുമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. തൊട്ടുപിന്നിലായി വരികയായിരുന്ന ബസ് പെട്ടെന്ന് നിർത്തി ഡ്രൈവർ അവരോചിതമായി സൈഡിലേക്ക് നിർത്തുകയായിരുന്നു. ബസ് ഡ്രൈവറിന്റെ മനോധൈര്യമാണ് വലിയ അപകടം ഒഴിവാക്കാൻ കാരണം. നനഞ്ഞ് കിടക്കുന്ന റോഡിൽ ബ്രേക്ക് ഇട്ടതിനാൽ തന്നെ ബസ് റോഡിന് കുറുകെ ആകുകയായിരുന്നു. ബസിന്റെ പിന്നിലെ ടയർ ബൈക്കിൽ ഇടിക്കുന്നതും വീഡിയോയിൽ കാണാം. 

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശ്രീലക്ഷ്മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. ബൈക്കിലുണ്ടായിരുന്ന വ്യക്തിക്ക് കാര്യമായി പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി