കേരളം

നഴ്‌സിനെ പിന്തുണച്ച് ഡോക്ടര്‍, മാസ്‌ക് വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ല, സത്യം പറഞ്ഞതിന് സസ്‌പെന്‍ഡ് ചെയ്തത് നീതീകേട്: ഡോക്ടറുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് ഓക്‌സിജന്‍ ലഭിക്കാതെയാണ് മരിച്ചത് എന്ന നഴ്‌സിന്റെ ശബ്ദ സന്ദേശം ശരിവെച്ച് വനിതാ ഡോക്ടര്‍. മരിച്ച ഹാരിസിന്റെ മുഖത്ത് മാസ്‌കുണ്ടായിരുന്നെങ്കിലും വെന്റിലേറ്ററില്‍ ഘടിപ്പിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലെ ഡോ. നജ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ മുതിര്‍ന്ന ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ പ്രശ്‌നമാക്കരുതെന്ന് പറഞ്ഞുവെന്നും തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നജ്മ പറഞ്ഞു.

കോവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വിവാദമായിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സത്യംപറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്മ പറയുന്നു. വെന്റിലേഷന്‍ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍  ഉണ്ടായിട്ടുണ്ട്. ചില  നഴ്‌സിങ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്‌സിജന്‍ ലഭിച്ചില്ലെന്നും ഡോ.നജ്മ പറഞ്ഞു.

എന്നാല്‍ കോവിഡ്് ചികിത്സയിലായിരുന്ന ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാല്‍ ആണെന്നുള്ള നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്നാണ് കളമശ്ശേരി മെഡിക്കല്‍ കേളേജിന്റെ വിശദീകരണം. ഹാരിസിന് നല്‍കിയിരുന്ന ശ്വസന സഹായിയുടെ ട്യൂബ് ഊരിപ്പോകുന്നതല്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി