കേരളം

കാത്തിരിപ്പിനൊടുവില്‍ പിറന്ന കണ്‍മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കണ്‍മണികളെ തനിച്ചാക്കി ശ്രുതി ടീച്ചര്‍ യാത്രയായി.  വെന്റിലേറ്ററില്‍ ജീവന് വേണ്ടി മല്ലിടുമ്പോള്‍ 33 കാരി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഉറ്റവരും ഉടയവരും നടത്തിയ പ്രാര്‍ത്ഥനകള്‍ വിഫലമായത് നാടിന് നൊമ്പരമായി. കൂത്താളിയിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കല്ലാട്ട് മീത്തല്‍ ഒ സി നാരായണന്‍ നായരുടെ മകളും പേരാമ്പ്ര സില്‍വര്‍ കോളേജ് അധ്യാപികയുമായ ശ്രുതി പ്രസൂണ്‍ (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. 

പ്രസവത്തിനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രുതി രണ്ട് കുരുന്നുകള്‍ക്ക് ജന്മം നല്‍കി. ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ പത്ത് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജിവന്‍ നിലനിര്‍ത്തിയെങ്കിലും ഇന്ന്  മരണത്തിന് കീഴടങ്ങുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത