കേരളം

കൊലപാതകമെന്ന് ആദ്യമേ തന്നെ മനസ്സിലായി, മുൻ ഡിവൈഎസ്പിയുടെ മൊഴി; അഭയ കേസിൽ വീണ്ടും വിചാരണ തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതിയിൽ വീണ്ടും വിചാരണ ആരംഭിച്ചു. സിബിഐ മുൻ ഡിവൈഎസ്പി വർഗീസ് തോമസിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നു പ്രാരംഭ അന്വേഷണ ഘട്ടത്തിൽ തന്നെ മനസ്സിലായതായി അദ്ദേഹം മൊഴി നൽകി. 

എസ്‌പി ത്യാഗരാജന്റെ സമ്മർദത്തെത്തുടർന്നാണ് വിആർഎസ് വാങ്ങി സർവീസ് വിട്ടതെന്നും വർഗീസ് തോമസ് പറഞ്ഞു. ഹൈക്കോടതിയിൽ കേസുകൾ കാരണം നിർത്തിവച്ച വിചാരണ ആറ് മാസത്തിനു ശേഷമാണ് വീണ്ടും തുടങ്ങിയത്. 

നേരത്തെ കൊറോണ സാഹചര്യം കണക്കിലെടുത്ത് വിചാരണ നിർത്തിവയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ തിരുമാനം. വിചാരണയ്ക്ക് വിഡിയോ കോൺഫറൻസിംഗ് പ്രയോജനപ്പെടുത്താമെന്ന് കോടതി ചൂണ്ടിക്കാട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍