കേരളം

നാടുകടത്താന്‍ സ്വപ്നയെ കൂട്ടുപിടിച്ചു; മന്ത്രി കെടി ജലീലിനെതിരെ പ്രവാസി

സമകാലിക മലയാളം ഡെസ്ക്

മലപ്പറം: മന്ത്രി കെടി ജലീലിനെ എതിരെ ആരോപണവുമായി പ്രവാസി രംഗത്ത്. തന്നെ നാടുകടത്താന്‍ മന്ത്രി കെടി ജലീല്‍ ശ്രമിച്ചെന്നാണ് പ്രവാസിയായ മലപ്പുറം സ്വദേശി യാസിറിന്റെ ആരോപണം. മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍സുല്‍ ജനറലിനെയും തന്നെയും കണ്ടതായുള്ള സ്വപ്ന സുരേഷിന്റെ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. 

മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്ത്  വീട്ടില്‍ രണ്ട് റെയ്ഡ് നടത്തിച്ചു. മന്ത്രിയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
മന്ത്രിക്കെതിരെ  താന്‍ യാതൊരുവിധ പ്രചരണവും നടത്തിയിട്ടില്ല. താന്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ട വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്. അത്തരം പരാമര്‍ശം നടത്തിയിട്ടില്ല. വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി രാജ്യദ്രോഹികളെ കൂട്ടുപിടിച്ചെന്നും യാസിര്‍ പറഞ്ഞു. 

സൈബര്‍ നിയമപ്രകാരം തനിക്കെതിരെ കേസെടുക്കട്ടെ. നാടുകടത്താന്‍ ഇടപെട്ടതിലൂടെ മന്ത്രി സ്വയം അധപതിച്ചന്നും യാസിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ നടപടി  ഏറെ ദുഃഖമുണ്ടാക്കിയെന്ന് യാസിറിന്റെ പിതാവ് എംകെഎം അലിയും പ്രതികരിച്ചു. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട്  പൊലീസ് രണ്ടുതവണ വീട്ടില്‍ റെയ്ഡ് നടത്തി.  മകനെ ഇല്ലാതാക്കാന്‍ സ്വപ്ന സുരേഷിനെ ജലീല്‍ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത