കേരളം

രാത്രി വൈകിയും ഫോൺ സംസാരം, മൊബൈൽ പിടിച്ചുവാങ്ങിയതിന് മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് തീകൊളുത്തി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാത്രി വൈകിയും ഫോണിൽ സംസാരിക്കുന്നതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെത്തുടർന്ന് വീടുവിട്ട യുവാവ് ജീവനൊടുക്കി. പെരുവ സ്വദേശി ലിഖിൽ ജോസഫ് (28) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഒഇഎൻ ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരനാണ് ലിഖിൽ. പുലർച്ചെ രണ്ട് മണിയായിട്ടും മകൻ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ശബ്ദം കേട്ട് ലിഖിലിന്റെ മുറിയിലെത്തിയ പിതാവ് ജോസഫ് ഫോൺ പിടിച്ചുവാങ്ങി. ഇതേതുടർന്നാണ് ലിഖിൽ വീട്ടുകാരുമായി വഴക്കിട്ടത്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ യുവാവിനെ രാവിലെ അഞ്ചുമണിയോടെ  പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം