കേരളം

ജോസ് കെ മാണി എല്‍ഡിഎഫില്‍; ഘടകക്ഷിയായി ഉള്‍പ്പെടുത്താന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തി. ഇതോടെ എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണം പതിനൊന്നായി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.

സിപിഐയും അനുകൂലിച്ചതോടെയാണ് മുന്നണി പ്രവേശനം എളുപ്പമായത്. സീറ്റ് സംബന്ധിച്ച് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലാ സീറ്റില്‍ വ്യക്തത വരുത്തണമെന്ന് എന്‍സിപി പറഞ്ഞു. എന്നാല്‍ നിയമസഭാ സീറ്റുസംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് മുന്നണി ചര്‍ച്ച ചെയ്തില്ല.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ തീരുമാനമാണ് ഇതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇത് യുഡിഎഫിനെ വലിയതോതില്‍ ദുര്‍ബലപ്പെടുത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല മുന്നേറ്റമുണ്ടാക്കും. ഉപാധികളാലല്ല, നയങ്ങളുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫുമായി സഹകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണത്തുടര്‍ച്ചയുടെ സാധ്യതകള്‍ വര്‍ധിപ്പിച്ച തീരുമാനമാണ് ഇതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍പ്രവര്‍ത്തനങ്ങളിലും ഒന്നിച്ച് അണിനിരക്കാന്‍ തീരുമാനമായി. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍