കേരളം

ഹര്‍ത്താല്‍ ദിനത്തില്‍ മദ്യശാല തുറന്നില്ല, നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കുന്നത് വിലക്കി ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹര്‍ത്താല്‍ ദിവസം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാല തുറക്കാതിരുന്നതിനെ തുടര്‍ന്നുള്ള നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാനുള്ള നീക്കം വിലക്കി ഹൈക്കോടതി. ചിങ്ങവനം വില്‍പ്പനശാലയിലെ ജീവനക്കാരില്‍ നിന്ന് നഷ്ടം ഈടാക്കാനുള്ള നോട്ടീസിലെ നടപടികള്‍ തത്കാലത്തേക്ക് മാറ്റിവെക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

ചിങ്ങവനം വില്‍പ്പന ശാലയിലെ ഓരോ ജീവനക്കാരനില്‍ നിന്നും 38,334 രൂപ വീതം ഈടാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ബെവ്‌കോയുടെ റിക്കവറി നോട്ടീസ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ പേരില്‍ 2018 ഒക്ടോബര്‍ 18ന് ബിജെപി, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ 24 മണിക്കൂര്‍ നീണ്ട ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. 

ഹര്‍ത്താല്‍ ദിനത്തില്‍ വൈകീട്ട് ആറിന് ശേഷം ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍ 24 മണിക്കൂര്‍ നീണ്ട ഹര്‍ത്താലായതിനാല്‍ ഷോപ്പ് തുറന്നില്ല. പൊലീസ് നിര്‍ദേശം കൂടി കണക്കിലെടുത്താണ് തുറക്കാതിരുന്നത്. എന്നാല്‍ 6 മണിക്ക് ശേഷം തുറക്കാതിരുന്നതിലൂടെ 2.30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കാണിച്ചാണ് ബെവ്‌കോ റികവറിക്ക് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു