കേരളം

പാമ്പ് കോടതിയിൽ; 'വധ ശിക്ഷ' നടപ്പാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കയറിയ പാമ്പിനെ തല്ലിക്കൊന്നു. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഒന്നര അടിയോളം നീളമുള്ള പാമ്പിനെ കണ്ടത്. 

രാവിലെ എട്ടരയോടെ കോടതി ഹാൾ അടിച്ച് വാരാനെത്തിയ ജീവനക്കാരിയാണ് കോടതി മുറിയുടെ വാതിലിന് മുന്നിൽ പാമ്പിനെ കണ്ടത്. ജീവനക്കാരി നിലവിളിച്ചതോടെ ആളുകൾ കൂടി. അതോടെ കോടതി ചേരും മുമ്പ് തന്നെ പാമ്പിൻറെ വധ ശിക്ഷ നടപ്പായി. 

ഓടിക്കൂടിയ ആളുകൾ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. കോടതി തുടങ്ങുന്നതിന് മുമ്പായി മജിസ്ട്രേറ്റ് എസ് ശിവദാസ് ആണ് കോടതിക്ക് മുന്നിൽ പാമ്പിനെ കണ്ടെത്തിയ കാര്യം അഭിഭാഷകരെയും ജീവനക്കാരെയും അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?