കേരളം

ഇന്ന്‌ മഹാനവമി; പൂജവച്ച്‌ മൊബൈലും ടാബും ; വിദ്യാരംഭം തിങ്കളാഴ്ച  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നവരാത്രി മഹോൽസവത്തിന്റെ ഭാ​ഗമായുള്ള മഹാനവമി ഇന്ന് ആഘോഷിക്കുന്നു. ഇത്തവണ രണ്ടുദിവസമാണ്‌ മഹാനവമിയുടെ ഭാഗമായുള്ള പൂജകൾ. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും നടക്കുക. 

കോവിഡ്‌ നിയന്ത്രണം പാലിച്ച്‌ ദുർഗാഷ്‌ടമി ദിനമായ ഇന്നലെ‌ വിദ്യാർഥികൾ പഠനോപകരണങ്ങൾ പൂജവച്ചു. വീടുകളിലും ക്ഷേത്രങ്ങളിലുമാണ് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വച്ചത്. പതിവ്‌ പഠനോപകരണങ്ങൾക്ക്‌ ഒപ്പം  മൊബൈൽ ഫോണും ടാബും ഇക്കുറി ചിലർ പൂജവച്ചു. 

കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്‌ൻമെന്റ്‌ സോണിൽ വീടിനുപുറത്ത്‌ ആഘോഷം വേണ്ട. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ വീടിനുള്ളിൽ കഴിയണം. 

വിദ്യാരംഭ ചടങ്ങിന്‌ വീട്ടിൽ രണ്ടോ മൂന്നോ അടുത്ത കുടുംബാംഗങ്ങൾമാത്രം മതി. നാവിൽ എഴുതാൻ ഒരുകുട്ടിക്ക് ഉപയോ​ഗിച്ച സ്വര്‍ണം അടക്കമുള്ളവ മറ്റു കുട്ടികള്‍ക്ക് ഉപയോ​ഗിക്കരുത് തുടങ്ങിയ മാർ​ഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി