കേരളം

കെഎം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അനധികൃത സ്വത്ത്  സമ്പാദനം നടത്തിയ കെഎം ഷാജി എംഎല്‍എ സ്ഥാനം  രാജിവെക്കുക എന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടല്‍ സമരം നടത്തി. മുതലക്കുളം മൈതാനിയില്‍ നടന്ന പ്രതിഷേധ  സമരം  ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്  ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം പി  ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആര്‍. ഷാജി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കെഎം ഷാജിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഷാജിയുടെ കാര്യം സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്. പല ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. അതെല്ലാം വാര്‍ത്തയില്‍ വരുന്നുണ്ട്. പരാതികളില്‍ അതിന്റെ ഭാഗമായി അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു