കേരളം

കുണ്ടറയില്‍ കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി; കണ്ടെത്തിയത് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഷ്ടമുടിക്കായലില്‍ മകനുമായി ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ് ആത്മഹത്യ ചെയ്തത്.

വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന്‍ പിള്ളയുടെ മകള്‍ 23കാരിയായ രാഖി മൂന്ന് വയസുള്ള മകന്‍ ആദിയുമായി അഷ്ടമുടിക്കായലില്‍ കഴിഞ്ഞ ദിവസം ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടെ ഭര്‍ത്താവ് സിജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ രാഖിയേയും മകനേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടേയും മകന്റേയും മൃതദേഹം കായലില്‍ നിന്ന് കിട്ടിയത്. 

ഭര്‍ത്താവ് സിജുവുമായുള്ള ദാമ്പത്യ പ്രശ്‌നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ സിജു സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ