കേരളം

ശിവശങ്കര്‍ സര്‍ക്കാരിന്റെ ഭാഗമല്ല; ദിവസവും 12 മണി ആവുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു; കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുമതലകള്‍ എല്ലാം ഒഴിവാക്കി. അതുകൊണ്ട്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തതുകൊണ്ട് സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്ന് കാനം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ രണ്ട് മാസക്കാലമായി നിത്യവും 12 മണി ആവുമ്പോള്‍ അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് കാനം പറഞ്ഞു.

സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പലരും സ്വീകരിക്കുന്ന സമീപനം കുരുടന്‍ ആനയെ കണ്ടതുപോലെയാണ്. 2019 ജനുവരി മാസത്തില്‍ പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംവരണേതരവിഭാങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം കൊടുക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് റിട്ടേഡ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ രണ്ടംഗ കമ്മീഷനെ വെക്കുകയും അവര്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നെന്നും കാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു