കേരളം

ശിവശങ്കര്‍ രോഗലക്ഷണം, രോഗം മുഖ്യമന്ത്രിയാണ്; രാജിവച്ചു പോവണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതോടെ നിരവധി അഴിമതിക്കേസുകളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അതിനു മുമ്പ് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണ്, രോഗം മുഖ്യമന്ത്രിയാണ്. സ്പ്രിംഗഌ മുതലുള്ള കാര്യങ്ങള്‍ പ്രതിപക്ഷം പറഞ്ഞപ്പോള്‍ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കര്‍ ചെയ്തുകൂട്ടിയ അഴിമതികള്‍ ഇനിയും ഓരോന്നായി പുറത്തുവരാനുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.  

ഒന്നാമത്തെ പ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് അഴിമതിക്കാരന്‍ എന്ന് തെളിഞ്ഞു. ഇനി മുഖ്യമന്ത്രിയിലേക്ക് അന്വേഷണ ഏജന്‍സികള്‍ എത്തിച്ചേരണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം.  എന്നാല്‍ മാത്രമേ വസ്തുതകള്‍ പുുറത്തുവരികയുള്ളൂ. നാണം കെടാതെ ഇനിയെങ്കിലും മുഖ്യമന്ത്രി രാജിവെച്ച് പോവുന്നതാണ് നല്ലത്- പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു