കേരളം

ഷോപ്പിങ്  കോംപ്ലക്സിലെ തറയിലുണ്ടാക്കിയ വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ചു; നരഹത്യയ്ക്ക് കേസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; ഷോപ്പിങ്  കോംപ്ലക്സിലെ വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവത്തിൽ  പൊലീസ് മനഃപൂർവമായ നരഹത്യയ്ക്ക് കേസെടുത്തു. ഹൈദ്രോസ് ഹാജിയാണ് ശനിയാഴ്ച മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനു സമീപത്തെ സെഞ്ചുറി കോംപ്ലക്സിൽ നിന്ന് വീണ് മരിച്ചത്. കെട്ടിടനിർമാണത്തിലുണ്ടായ ലംഘനമാണ് ഹൈദ്രോസ് ഹാജിയുടെ ജീവനെടുത്തത്. 

തന്റെ തുണിക്കടയിലേക്കു സാധനങ്ങളെടുക്കാൻ തിരൂർ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി (70) സ്ഥിരമായി ഷോപ്പിങ് കോംപ്ലക്സിൽ എത്താറുണ്ട്. ഇവിടെ തറനിലയിൽ അനധികൃതമായുണ്ടാക്കിയ വലിയ ദ്വാരം വഴി താഴെ പാർക്കിങ് ഏരിയയിലേക്കു വീണാണ് ഹൈദ്രോസ് ഹാജി മരിച്ചത്.

ബേസ്മെന്റിലെ പാർക്കിങ്ങിൽ വാഹനം നിർത്തി, അതിൽ നിന്ന് എളുപ്പത്തിൽ സാധനങ്ങൾ മുകളിലേക്കു കയറ്റാനാണ് ദ്വാരം നിർമിച്ചത്.പ്ലൈവുഡ് പാളി കൊണ്ട് ഇതിന് അടപ്പും ഉണ്ടാക്കി. ആരോ തുറന്നിട്ട് അടയ്ക്കാതെ വിട്ട ദ്വാരത്തിലൂടെ ഹൈദ്രോസ് ഹാജി വീഴുകയായിരുന്നു.  കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിലാണ് കെട്ടിടനിർമാണച്ചട്ടങ്ങളുടെ വ്യാപക ലംഘനം  കണ്ടെത്തിയത്. ദ്വാരത്തിന് ചുറ്റുമുണ്ടായിരുന്ന ഹാൻഡ് റെയിലുകൾ ഇളക്കിമാറ്റിയത് രണ്ടാഴ്ച മുൻപാണെന്നും കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു. കടകളിലേക്ക് സാധനങ്ങൾ എളുപ്പത്തിൽ കയറ്റുന്നതിനായി കെട്ടിടത്തിൽ ഒന്നിലധികം സ്ഥലത്ത് ഇത്തരം ദ്വാരങ്ങൾ നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു