കേരളം

രണ്ട് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധം; ആരോപണവുമായി കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിസഭയിലെ പ്രധാനപ്പെട്ട രണ്ട് അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവശങ്കര്‍ മാത്രമല്ല സ്വര്‍ണക്കടത്ത് സേകിലെ പ്രതികളുമായി ബന്ധപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ കൂടി കള്ളക്കടത്ത് സംഘവുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സുപ്രധാനമായ തസ്തികകളിലിരിക്കുന്ന ഇവര്‍ നിരവധി തവണ ടെലിഫോണിലൂടെയും അല്ലാതെയും ആശയ വിനിമയം നടത്തിയിട്ടുണ്ട്.

മന്ത്രിസഭയുടെ പ്രമുഖരായിട്ടുള്ള രണ്ട് അംഗങ്ങള്‍ സ്വപ്‌നയുമായിട്ടും കള്ളക്കടത്ത് സംഘവുമായിട്ടും ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ആക്ഷേപം പറയുകയാണ് എന്നൊന്നും തന്റെ മേല്‍ ചാരാന്‍ വരേണ്ട.വളരെ ആധികാരികമായിട്ടാണ് ഇത് പറയുന്നത്. 

സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ട്. താന്‍ ഉത്തരവാദിത്തത്തോടുകൂടിയാണ് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാനായി വിളിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ അന്വേഷണ ഏജന്‍സികളോട് സ്ഥിരീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നത് എന്ന ഒരുഘട്ടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ശിവശങ്കര്‍ പറഞ്ഞിട്ടുണ്ട്. ഭീഷണി സ്വരത്തിലാണ് കസ്റ്റംസിനെ ശിവശങ്കര്‍ വിളിച്ചത്. 

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശിവശങ്കര്‍ വിളിച്ചത്. മുഖ്യമന്ത്രി ഇത് നിരാകരിച്ചാല്‍ അന്വേണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത് വേണ്ടി അദ്ദേഹത്തിന്റെ വിശദീകരണം എന്തെന്ന് അറിയാന്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി